Ticker

6/recent/ticker-posts

പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ മുതൽ

കാഞ്ഞങ്ങാട്:പോളിങ് സാമഗ്രികളുടെ വിതരണം നാളെ (ഏപ്രില്‍ എട്ട്) വിവിധ മണ്ഡലങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രത്തില്‍ കേന്ദ്രങ്ങളില്‍ നടക്കും. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണം കാസര്‍കോട് ഗവ:കോളേജിലും ഉദുമ മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം നായന്‍മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലും കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണം ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലും നടക്കും. 
കാസര്‍കോട് ഗവ:കോളേജിലെ വിതരണ സ്വീകരണ കേന്ദ്രത്തില്‍ കാസര്‍കോട് ഗവ:കോളേജ് ഗ്രൗണ്ട് പി ആന്റ് ടി ക്വാര്‍ട്ടേഴ്‌സിന് സമീപത്തും പാര്‍ക്കിങ് സൗകര്യം ഒരുക്കും. ഉദുമ മണ്ഡലത്തില്‍ മിനി ബസുകള്‍ നായന്മാര്‍മൂല തന്‍വിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ബസുകള്‍ സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ടിലും മറ്റു വാഹനങ്ങള്‍ ചിന്മയ സ്‌കൂള്‍ ഗ്രൗണ്ടിലും പര്‍ക്ക് ചെയ്യും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിതരണ സ്വീകരണ കേന്ദ്രത്തില്‍ ജി.എച്ച്.എസ്.എസ് ബല്ല ഈസ്റ്റ്, എസി കണ്ണന്‍ നായര്‍ സ്മാരക യു.പി സ്‌ക്കൂള്‍ മേലാങ്കോട്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കും. 
വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

പൊതുതിരഞ്ഞെടുപ്പ് 2026 അനുബന്ധിച്ച് ജില്ലാ പഞ്ചായത്തില്‍ ഒരുക്കിയിരിക്കുന്ന വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സുതാര്യവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ സജ്ജീകരണങ്ങളോടെ കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ് സംവിധാനം ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.  പോളിംഗ് ദിവസം എല്ലാ ബൂത്തുകളും ബൂത്ത് പരിസരങ്ങളും ഈ സംവിധാനത്തിലൂടെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. സുരക്ഷാ ക്രമീകരണങ്ങളും പോളിംഗ് നടപടികളും ഇതിലൂടെ സൂക്ഷ്മമായി വിലയിരുത്താന്‍ സാധിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു വെബ്കാസ്റ്റിങ് നോഡല്‍ ഓഫീസര്‍  എസ്. ഫാന്റിന്‍ കൊര്‍ണേലിയസ്,         ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ഐ ടി നോഡൽ ഓഫീസർ കെ.ലീന  എന്നിവര്‍ പങ്കെടുത്തു.
Reactions

Post a Comment

0 Comments