Ticker

6/recent/ticker-posts

ജോലിക്കിടെ കിണറിൽ വീണ് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: ജോലിക്കിടെ കിണറിൽ വീണ്  തൊഴിലാളി മരിച്ചു. നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം. തായന്നൂർ
 കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ കാവിൽ വീട്ടിൽ ചന്ദ്രൻ നായരുടെ മകൻ എ.രാജൻ 64 ആണ് മരിച്ചത്. പുതുക്കൈ മേനിക്കോട്ട് കിണർ ജോലിക്കിടെയാണ് അപകടം.  വൈകീട്ടാണ് അപകടം.  കിണറിൽ നിന്നും കയറുന്നതിനിടെ  പിടി വിട്ട് വീഴുകയായിരുന്നു. കാലിൽ എല്ല് പൊട്ടിയ നിലയിൽ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. 
 ചികിൽസക്കിടെയാണ് മരണം .
ഭാര്യ : ഇന്ദിര. മക്കൾ : ഐശ്വര്യ, വിനയ.
Reactions

Post a Comment

0 Comments