Ticker

6/recent/ticker-posts

ഗെയിമിംഗ് ആപ്പിൽ പണം നിക്ഷേപിച്ചു, അമ്പലത്തറ യുവാവിന് ഒന്നര ലക്ഷത്തോളം രൂപ നഷ്ടമായി, ലക്ഷം രൂപ വിലയുള്ള ഫോൺ തട്ടിയെടുത്തു

കാഞ്ഞങ്ങാട്:ഗെയിമിംഗ്  ആപ്പിൽ
 പണം നിക്ഷേപിച്ച
യുവാവിന് ഒന്നേകാൽ ലക്ഷത്തോളം
 രൂപ നഷ്ടമായി. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ മുഹമ്മദ് റുഷാഫിദി 25 നാണ് പണം നഷ്ടമായത്. സംഭവത്തിൽ കാസർകോട് മുട്ടം സ്കൂളിന് സമീപത്തെ അൻസാറിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 28 മുതൽ പല ദിവസങ്ങളിലായി 116000 രൂപ ഗൂഗിൾ പേ വഴി നിക്ഷേപിച്ചിരുന്നു. 19000 രൂപ സുഹൃത്ത് വഴിയും നൽകിയിരുന്നു. പ്രതി, യുവാവിൻ്റെ ഒന്നര ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോൺ കൈക്കലാക്കിയതായും പരാതിയുണ്ട്.
Reactions

Post a Comment

0 Comments