27 കാരിയായയുവതിയെ നോക്കി പാൻ്റ് അഴിച്ചു താഴ്ത്തി
സ്വയംഭോഗം ചെയ്ത
യുവാവ് അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിൽ 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് വൈകീട്ട് യുവതി മഞ്ചേശ്വരം പൊലീസിൽ ഹാജരായി പരാതി നൽകുകയായിരുന്നു. ഇന്നലെ രാത്രി 10 മണിക്ക് ഉപ്പള ബസ് സ്റ്റാൻഡിനടുത്തു ഉള അണ്ടർ ബ്രിഡിനടുത്ത് വച്ചാണ് സംഭവം. പൊതു സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പോവുകയായിരുന്ന യുവതിയെ നോക്കി പാൻ്റ് അഴിച്ച് രഹസ്യഭാഗം കാണിച്ച് സ്വയംഭോഗം ചെയ്തെന്നാണ് പരാതി . ഉപ്പളയിൽ താമസിക്കുന്ന ഉത്തർ പ്രദേശ് സ്വദേശി ത്വയ്യിബ് അലിയാണ് പ്രതി. മറ്റൊരു യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. പിന്നാലെയാണ് മറ്റൊരു യുവതി കൂടി പരാതിയുമായി പൊലീസിലെത്തിയത് .
0 Comments