Ticker

6/recent/ticker-posts

ടി.അബൂബക്കർ ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: മുൻനഗരസഭ കൗൺസിലറും മുസ്ലിം ലീഗ് നേതാവും സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ സാന്നിധ്യവുമായിരുന്നു ആറങ്ങാടി കൂളിയങ്കാലിലെടി.അബൂബക്കർഹാജി 75 നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ 3.30 ന് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് 4 മണിയോടെ കൂളിയങ്കാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്ക്കാരം. നഗരസഭ കൗൺസിലർ, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ്, സീനിയർ സിറ്റി സൺജില്ലാ പ്രസിഡൻ്റ് ഉൾപെടെ വിവിധ ചുമതലകൾ വഹിച്ചു. കൂളിയങ്കാൽ ജമാഅത്ത് പ്രസിഡൻ്റായിരുന്നു നിലവിൽ.
Reactions

Post a Comment

0 Comments