Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് 177 ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് 177 ഗ്രാം ഹാഷിഷുമായി യുവാവിനെ എക്സൈസ്
 അറസ്റ്റ് ചെയ്തു.
 ആവിക്കരയിൽ നിന്നും ഹോസ്ദുർഗ് 
എക്സൈസ് ഇൻസ്‌പെക്ടർ സി. എച്ച് . നസീബിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഉത്തർപ്രദേശ്  ബദോഹി ജില്ലയിൽ ഗ്യാൻപൂർ  ഐനാച്ച്  വീരാംപൂർ സന്ത്‌ രാവിദാസ് നഗറിൽ താമസിക്കുന്ന  സന്തോഷ്‌ 34 ആണ് പിടിയിലായത്.   പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എ. ശ്രീകാന്ത്,  അബ്ദുൽ സലാം, 
മഹേഷ്‌ , രാജീവൻ, സി ഇ ഒ മാരായ രാഹുൽ , സനൽകുമാർ, വനിതാ സിഇഒ ശാന്തികൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments