കാഞ്ഞങ്ങാട്:അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ആശുപത്രിയിൽ നിര്യാതനായി.
ചെറുവത്തൂർ വടക്കുംമ്പാടെ ചെറൂട്ട സുകുമാരൻ 62 ആണ് നിര്യാതനായത് . പരേതനായ പുളിങ്ങാട്ട് കണ്ണൻ നായരുടെയും ചെറൂട്ടലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: എ ടി രാജശ്രി (ആലക്കാട്ട്,
എൽ ഐസിഏജൻ്റ്, മഹിള അസോസിയേഷൻ ചെറുവത്തൂർ ഈസ്റ്റ് വില്ലേജ് സെക്രട്ടറി). മകൾ: അഞ്ജന സുകുമാരൻ. സഹോദരങ്ങൾ: സി ദാമോദരൻ, സരോജിനി (പുതുക്കൈ ), സി ഉണ്ണികൃഷ്ണൻ സംസ്കാരം ചൊവ്വ രാവിലെ 10ന്.
0 Comments