കാഞ്ഞങ്ങാട്:പൂച്ചക്കാട് ഉണ്ടായ യു.ഡി.എഫ്, ബി.ജെ.പി സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. 19 പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. യു.ഡി.എഫ് പ്രവർത്തകരായ മുക്കൂടിലെ അഹമ്മദ് ജുനൈദ് 28, സുഹൈബ് 20, ജലീൽ 20, അസ്ക്കർ 20, വാജിദ് 20 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ സരൻ ജിത്ത്, സായൂജ് , വിനായക്, കാഷിനാദ്, ഹരീഷ് കുമാർ, ദീൻദാൽ, അമൽ ജിത്ത്, നിദിൻ, രാഹുൽ എന്നീ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. വിജയാഹ്ലാദവുമായി വരികയായിരുന്ന യു.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. ബിയർ കുപ്പി , വടി എന്നിവ കൊണ്ട് പരിക്കേൽപ്പിക്കുകയും വിജയാഹ്ലാദത്തിൽ പങ്കെടുത്ത വാഹനങ്ങൾ ബിയർ കുപ്പി ഉപയോഗിച്ച് എറിഞ്ഞ് തകർത്തെന്ന പരാതിയിലാണ് കേസ്. അര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ബി.ജെ.പി പ്രവർത്തകരായ പൂച്ചക്കാട്ടെ ഹരീഷ് കുമാറിനെ 36 ആ ക്രമിച്ചെന്ന പരാതിയിൽ യു.ഡി.എഫ് പ്രവർത്തകരായ അബ്ദുൾ റഹ്മാൻ, വാജിദ്, മൊയ്നു , റഫീഖ്, കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ കേസെടുത്തു. ബൈക്കിൽ പോകവെ വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. ബിയർ കുപ്പി കൊണ്ട് അടിച്ച് ബൈക്കിന് കേട് പാട് വരുത്തി. വെയിറ്റിങ് ഷെഡുംമൂന്നോളം വാഹനങ്ങൾ തകർത്തെന്ന പരാതിയിലാണ് കേസ്.
0 Comments