കാഞ്ഞങ്ങാട്: 40 ലക്ഷം രൂപക്ക്
പെട്രോൾ പമ്പ് നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പടന്നക്കാട് സ്വദേശിനി അബൂബക്കർ കുറ്റിക്കോലിൻ്റെ മകൾ എൻ. പി. ഫാത്തിമത്ത് അർഷിന 22 യുടെ പരാതിയിൽ ഷാഹുൽ ഹമീദിനെതിരെയാണ് കുറ്റിക്കോൽ പൊലീസ് കേസെടുത്തത്.
ചെറുവത്തൂർ ബി പി സി എൽ പെട്രോൾ പമ്പ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ വില നിശ്ചയിച്ച് 25 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം പെട്രോൾ പമ്പ് ഉടമസ്ഥാവകാശം മാറ്റാതെയും വാങ്ങിയ അഡ്വാൻസ് തിരിച്ചു നൽകാതെയും ചതി ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് കേസ്.
0 Comments