ആംബുലൻസും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്കും മകൾക്കും പരിക്കേറ്റു. നീലേശ്വരം ഭാഗത്ത് നിന്നും കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പടന്ന ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസും ചെറുവത്തൂർ നാഷണൽ ഹൈവേ ജംഗ്ഷനിലാണ് കൂട്ടിയിടിച്ചത്. നീലേശ്വരം വട്ട പൊയിലെ കെ. വി. സീത 65, ഭർത്താവ് രാഘവൻ70 മകൾ രൂപ 30 എന്നിവർക്കാണ് പരിക്കേറ്റത്. ആംബുലൻസ് ഡ്രൈവറുടെ പേരിൽ ചന്തേര പൊലീസ് കേസെടുത്തു.
0 Comments