Ticker

6/recent/ticker-posts

വ്യത്യസ്ത സംഭവങ്ങളിൽ 40 കാരൻ ഉൾപെടെ മൂന്ന് പേർ ജീവനൊടുക്കി

കാഞ്ഞങ്ങാട്:വ്യത്യസ്ത സംഭവങ്ങളിൽ 40 കാരൻ ഉൾപെടെ മൂന്ന് പേർ ജീവനൊടുക്കി. ബേഡകം പൊലീസ് അതിർത്തിയിൽ വ്യത്യസ്ത സംഭവങ്ങളിൽ 70 വയസ് പ്രായമുള്ള വയോധികരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേഡകം എരുവനടുക്കത്തെ കെ. അപ്പക്കുഞ്ഞിയെ70 വീടിന് സമീപം പറമ്പിലെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേഡകം പൊലീസ് കേസെടുത്തു.
മുന്നാട് കമ്മാളം കയത്തെ ടി. ബാലനെ 70 വീടിന് സമീപം കശുമാവിൻ കൊമ്പിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് കേസെടുത്തു.
ബേഡഡുക്ക പെരളയിലെ നാരായണ നായകിൻ്റെ മകൻ ബാലകൃഷ്ണ  നായികിനെ 40 പൈവളികയിലെ സഹോദരിയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments