Ticker

6/recent/ticker-posts

ആഹ്ലാദ പ്രകടത്തിലേക്ക് നുഴഞ്ഞു കയറിയവർ അറസ്റ്റിൽ, പാർട്ടി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചവർക്കെതിരെ കേസ്, നിരവധി പേർ മുൻകരുതൽ അറസ്റ്റിൽ

കാഞ്ഞങ്ങാട്:ആഹ്ലാദ പ്രകടത്തിലേക്ക് നുഴഞ്ഞു കയറിയവർ അറസ്റ്റിൽ .
പാർട്ടി ഓഫീസിന് മുന്നിൽ പടക്കം 
പൊട്ടിച്ചവർക്കെതിരെ കേസ്. നിരവധി പേരെ മുൻകരുതൽ അറസ്റ്റ് ചെയ്തു. കാലിച്ചാനടുക്കത്ത് യു.ഡി.എഫ് വിജയാഹ്ലാദത്തിൽ നുഴഞ്ഞു കയറി കുഴപ്പമുണ്ടാക്കാൻ ശ്രമിച്ച മൂന്ന് ബി.ജെ.പി പ്രവർത്തകർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. സജു സതീശൻ 34, ബ്രിജീഷ് 39, ജിതീഷ് കുമാർ 38 എന്നിവരാണ് അറസ്റ്റിലായത്. നാലാംവാതുക്കലിലെ സി.പി.എം ഉദുമ ലോക്കൽ കമ്മിറ്റി ഓഫീസ് മുറ്റത്ത് പടക്കം പൊട്ടിക്കുകയും മുറ്റത്തുണ്ടായിരുന്ന രണ്ട് കസേരകളും ബോർഡും നശിപ്പിച്ചെന്ന പരാതിയിൽ ആഹ്ലാദ പ്രകടനവുമായെത്തിയ പത്ത് യു.ഡി.എഫ് പ്രവർത്തകർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഫായിസ്, കമലാക്ഷൻ, ഹക്കീം, സുബൈർ ഉൾപെടെ ഉള്ളവർക്കെതിരെയാണ് കേസ്. ബേഡകം പൊലീസ് രണ്ട് പേരെ ഇന്ന് മുൻകരുതലായി അറസ്റ്റ് ചെയ്തു. കല്ലൂരാവിയിൽ നിന്നും പുതുക്കൈയിൽ നിന്നുമായി രണ്ട് പേരെ മുൻകരുതലായി അറസ്റ്റ് ചെയ്തു.
Reactions

Post a Comment

0 Comments