Ticker

6/recent/ticker-posts

സി.പി.എം ഓഫീസിന് നേരെ അക്രമം, 20 യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :സി.പി.എം ഓഫീസിന് നേരെ അക്രമം. പരാതിയിൽ
20 യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ യു.ഡി.എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ വിജയാഹ്ലാദവുമായെത്തിയ യു.ഡി.എഫ് പ്രവർത്തകർ തങ്കയത്തെ ഇ.കെ. നായനാർ സ്മാരക മന്ദിരം ആക്രമിച്ചെന്നാണ് പരാതി. ഓഫീസിലെ ഫർണിച്ചറുകളും കൊടികളും അടിച്ച് തകർക്കുകയും ഓഫീസ് വരാന്തയിൽ പടക്കം പൊട്ടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. 7000 രൂപയുടെ നഷ്ടം സംഭവിച്ചു. ഷാക്കിർ, ഷഫീഖ്, ഇബ്രാഹീം ജബാർ, അഫ്സീർ, നൂറുദ്ദീൻ, ഷാജഹാൻ, അമീൻ കണ്ടാലറിയാവുന്ന 13 പേർക്കെതിരെയാണ് കേസ്. പടന്ന ഓരി വടക്കെ വണ്ടിൽ കോൺഗ്രസ് പ്രവർത്തകനായ ഒ.കെ. രാജേഷിനെ 47 ആക്രമിച്ച സി.പി എം പ്രവർത്തകരായ വിപീഷ് , പ്രസാദ്, രുപേഷ്, രതിൽ, കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയും ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments