Ticker

6/recent/ticker-posts

പുലർച്ചെ യുവാവ് ട്രെയിനിൽ നിന്നും തെറിച്ചു വീണു, പാലത്തിനടിയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്:പുലർച്ചെ യുവാവ്ട്രെയിനിൽ നിന്നും തെറിച്ചുവീണു. പൊലീസ് നടത്തിയ തിരച്ചിലിൽ യുവാവിനെ പരിക്കുകളോടെ
പാലത്തിനടിയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ബേക്കലിലാണ് സംഭവം . മരുസാഗർ എക്സ്പ്രസിൽ എറണാകുളത്തു നിന്നും മംഗലാപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കോട്ടയം സ്വദേശി ബിജോയിയുടെ മകൻ
 അലൻ ബിജോയ്
  19 ആണ് ട്രെയിനിൽ നിന്നും വീണത്.
 2. 30 മണിയോടെ  ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന് സമീപം താഴേക്ക് തെറിച്ച് വീഴുകയായിരുന്നു.
 ഉടനെ തന്നെ റെയിൽവെ പൊലീസ്
 ബേക്കൽ പൊലീസ് സ്റ്റേഷനിലും ആർ.പി.ഫിനും വിവരം അറിയിച്ചു.  തിരച്ചിലിൽ പള്ളിക്കര പാലത്തിനടിയിൽ നിന്നും യുവാവിനെ കണ്ടെത്തി കാസർകോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
Reactions

Post a Comment

0 Comments