പണം തട്ടിയ പ്രതിക്കെതിരെ പൊലീസ് കേസ്. 21 കാരൻ്റെയും 20 കാരിയായ പെൺസുഹൃത്തിൻ്റെയും സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തിയായിരുന്നു പണം തട്ടൽ. അണങ്കൂർ സ്വദേശിയായ 21 കാരൻ്റെ പരാതിയിൽ അബ്ദുൾ ഖാദറിനെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. കാസർകോട് സ്വദേശിനിയായ 20 കാരിയുടെയും തൻ്റെയും സ്വകാര്യ വീഡിയോ പ്രതി എങ്ങനെയോ കൈക്കലാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി ഗൂഗിൾ പെ വഴിയും നേരിടും പണം നിരവധി തവണ തട്ടിയെന്നാണ് പരാതി. യുവാവിനും പെൺസുഹൃത്തിനും മാനഹാനിയുണ്ടാക്കിയെന്നും പരാതിയിൽ പറഞ്ഞു.
0 Comments