Ticker

6/recent/ticker-posts

പൂച്ചക്കാട് വീട് കുത്തി തുറന്ന് 50 ലക്ഷം രൂപയുടെ സ്വർണ കവർച്ച : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: പള്ളിക്കരപൂച്ചക്കാട്  അരക്കോടി രൂപ വില വരുന്ന
 45 പവൻ സ്വർണാഭരണങ്ങളും അര ലക്ഷം രൂപയും കവർച്ച നടത്തിയ കുപ്രസിദ്ധ കവർച്ചക്കാരനായ പ്രതി അറസ്റ്റിൽ . തമിഴ്നാട് കോയമ്പത്തൂർ മേട്ടുപാളയം സ്വദേശി നടരാജനാണ് 50 അറസ്റ്റിലായത്.
 അരയാൽ തറയിലെ പ്രവാസി മജീദിൻ്റെ ഇരു നില വീട്ടിൽ കവർച്ച നടത്തിയ കവർച്ചക്കാരനാണ് അറസ്റ്റിലായത് . 
കോയമ്പത്തൂരിൽ നിന്നുമാണ് പ്രതി പിടിയിലായത്. മറ്റൊരു കേസിൽ പിടിയിലായതോടെയാണ് പൂച്ചക്കാട് കവർച്ചക്ക് തുമ്പായത്.
 ബേക്കൽ ഡി.വൈ.എസ്.പി എം.പി.ആസാദ്, എ.എസ്. പി
 നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പ്രതിയെ കുറിച്ച് നിർണായക തെളിവ് ലഭിച്ചിരുന്നു.
കഴിഞ്ഞ 9 ന് ഭാര്യ അലീമയും മക്കളും തൊട്ടടുത്ത തറവാട് വീട്ടിൽ പോയ സമയത്തായിരുന്നു വീട് കുത്തി തുറന്ന് കവർച്ച നടത്തിയത്. ബേക്കൽ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കവർച്ചാ കേസുകൾ ഉണ്ട്. പ്രതിയെ ബേക്കലിൽ എത്തിക്കും. കേരളം, കർണാടക, തമിഴ്നാട്ടിലും പ്രതിക്കെതിരെ നിരവധി കവർച്ചാ കേസുകൾ ഉണ്ട്. ഷൊർണൂർ കേസിൽ പ്രതിജയിലിലാണ് .
Reactions

Post a Comment

0 Comments