Ticker

6/recent/ticker-posts

ബാങ്കിൽ വ്യാജ സ്വർണ വളകൾ പണയപ്പെടുത്തി പണം തട്ടാൻ ശ്രമം

കാഞ്ഞങ്ങാട്:ബാങ്കിൽ വ്യാജ സ്വർണ
 വളകൾ പണയപ്പെടുത്തി
 പണം തട്ടാൻ ശ്രമം. സഹകരണ ബാങ്കിൻ്റെ ഈ വനിംഗ് ബ്രാഞ്ചിൽ ഇന്ന് വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. ബാങ്ക് മാനേജരുടെ പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. ചെമ്മനാട് സർവീസ് സഹകരണ ബാങ്കിൻ്റെ മേൽപ്പറമ്പ യിലുള്ള ഈവനിംഗ് ബ്രാഞ്ചിലാണ് തട്ടിപ്പിന് ശ്രമമുണ്ടായത്. എട്ട് ഗ്രാം മുക്ക് പണ്ടത്തിൻ്റെ മുക്ക് പണ്ട കൈ വളകൾ പണയപെടുത്താൻ ശ്രമമുണ്ടായി. ബ്രാഞ്ച് മാനേജർ വി.എ. രതീഷിൻ്റെ പരാതിയിൽ കോളിയടുക്കത്തെ എസ് . എ .സാബിറിനെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments