കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് ട്രെയിൻ തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇന്ന് ഉച്ചക്ക് റെയിൽവെ സ്റ്റേഷനിലായിരുന്നു ട്രെയിൻ തടയൽ.മംഗലാപുരം ഭാഗത്തേക്ക് വന്ന ഇൻ്റർസിറ്റി എക്സ്പ്രസ് തടഞ്ഞ് മുദാ വാക്യം മുഴക്കി. പിന്നാലെ റെയിൽവെ പൊലീസും ഹോസ്ദുർഗ് പൊലീസും ചേർന്ന് ട്രെയിനിന് മുന്നിൽ നിന്നും പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു ട്രെയിൻ തടയൽ സമരം . ഡി . സി . സി വൈസ് പ്രസിഡൻ്റ് ബി. പി. പ്രദീപ് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികൾ, പ്രവർത്തകർ പങ്കെടുത്തു.
0 Comments