Ticker

6/recent/ticker-posts

ഫോട്ടോയുടെ പിറകിൽ സൂക്ഷിച്ച താക്കോൽ എടുത്ത് മോഷണം, എട്ട് പവനും പണവും കവർന്നു

കാഞ്ഞങ്ങാട്: പുറത്ത് പോകുന്ന സമയം
ഫോട്ടോയുടെ പിറകിൽ സൂക്ഷിച്ച താക്കോൽ എടുത്ത് വീട് തുറന്ന മോഷ്ടാക്കൾ
 എട്ട് പവൻ സ്വർണാഭരണങ്ങളും 15000 രൂപയും കവർന്നു. തായന്നൂർ വാളാപ്പാടിയിലെ ആലത്തടി കുറുഞ്ഞിരപ്പള്ളി എ.യു. ജോണിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ 7 മണിക്ക് വീട് പൂട്ടിയ ശേഷം മുൻവശം വാതിലിന്റെ മുകളിലുള്ള ഫോട്ടോയുടെ പിറകിൽ താക്കോൽ സൂക്ഷിച്ചതായിരുന്നു. ഈ താക്കോൽ എടുത്ത് വീട് തുറന്ന മോഷ്ടാക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവരുകയായിരുന്നു. കുടുംബം രാത്രി 11 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അമ്പലത്തറ പൊലീസ് കേസെടുത്ത് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധർ എത്തും.
Reactions

Post a Comment

0 Comments