Ticker

6/recent/ticker-posts

യുവാവ് വീടിൻ്റെ സിറ്റൗട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വീടിൻ്റെ
 സിറ്റൗട്ടിൽ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
 എണ്ണപ്പാറ വെണ്ണിക്കുന്നിലെ പരേതരായ കുഞ്ഞിക്കണ്ണൻ്റെയും തമ്പായിയുടെയും  മകൻ കണ്ണോത്ത് ടി. ബാലകൃഷ്ണൻ46 ആണ് മരിച്ചത്.  സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല ഭാര്യ മകനെ കോളേജിൽ  ചേർക്കാൻ വേണ്ടി കോഴിക്കോട് പോയതായിരുന്നു. കൂലി തൊഴിലാളിയാണ്.
 ഭാര്യ : ദിവ്യ ( കോടോം ബേളൂർ പഞ്ചായത്ത് താൽക്കാലിക ജീവനക്കാരി)
 മക്കൾ : ആദിത്യൻ ( പ്ലസ് ടു രാം നഗർ  മാവുങ്കാൽ)
 ആരാധ്യ  ( എട്ടാം ക്ലാസ് വിദ്യാർത്ഥിനി കാലിച്ചാനടുക്കം )
 സഹോദരങ്ങൾ:
 ഗംഗാദേവി ( ബളാൽ)
 സുശീല, ചാമക്കുഴി 
 നാരായണൻ 
 ഓട്ടോ ഡ്രൈവർ എണ്ണപ്പാറ,
 ശ്യാമള വെള്ളച്ചേരി,
 ശോഭന രാവണേശ്വരം.
 സംസ്കാരം ഇന്ന് ഉച്ചക്ക്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ്.
Reactions

Post a Comment

0 Comments