Ticker

6/recent/ticker-posts

ചക്ക കേക്ക്, ചക്ക ബിരിയാണി വിഭവങ്ങളുമായി കുടുംബശ്രീ

കാഞ്ഞങ്ങാട് :ചക്കയുടെ ഔഷധഗുണം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും പാരമ്പര്യവും നൂതനവുമായ വിവിധ ചക്ക ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന കലവറയുമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി. ഡി. എസ്ഫസ്റ്റ്, സെക്കന്റ്‌ സംയുക്തമായി ചക്ക ഫസ്റ്റ് പ്രദർശനവും,,വിപണനവും, മത്സരവും നടത്തി. ചക്ക കേക്ക്, ബിരിയാണി, പുഡ്ഡിംഗ്, കട്ലറ്റ്, പായസം, ഹൽവ, ഇഡ്ഡലി തുടങ്ങിയ 70 ഓളം വൈവിധ്യമാർന്ന വിഭവങ്ങളോടെയാണ് ചക്ക ഫെസ്റ്റ് നടന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ടൗൺഹാളിൽ നടന്ന ചക്ക ഫെസ്റ്റ് നഗരസഭ ചെയർമാൻവി.വി. രമേശൻ ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം . സുമതി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ,സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. വി. ജാഫർ, ഫൗസിയ ഷെരീഫ്, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ പി. പ്രഭാ,കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ. വി. ദിവാകരൻ, ജില്ലാ മിഷൻ ജീവനക്കാരായ കെ. നിമിഷ,ഇ. ടി. ശ്രീവിദ്യ,എം. ശ്രീഷ്മ, എം. സുമ, കെ. ഷീബ കുടുംബശ്രീ സി.ഡി.എസ് ഫസ്റ്റ് ചെയർപേഴ്സൺ എം. പുഷ്പലത സംസാരിച്ചു. സെക്കൻഡ് ചെയർപേഴ്സൺ പി.വി. രത്നാവതി നന്ദി പറഞ്ഞു. കൗൺസിലർമാർ നഗരസഭ ജീവനക്കാർ കുടുംബശ്രീ അംഗങ്ങൾ പങ്കാളികളായി. മത്സരത്തിൽഒരുമ കുടുംബശ്രീയിലെ പി. കെ. തസ്‌ലീന ഒന്നാം സ്ഥാനവും, തന്മയ കുടുംബശ്രീ യിലെ പി. കെ. സാജിത രണ്ടാം സ്ഥാനവും, ശ്രീദുർഗ കുടുംബശ്രീയിലെ എം. സലീല മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് നഗരസഭ സെക്രട്ടറി കെ. എം. ഗിരീഷ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. സുമതി എന്നിവർ ക്യാഷ് അവാർഡും ഉപഹാരവും നൽകി.

Reactions

Post a Comment

0 Comments