Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ, പൊലീസിന് നേരെ അക്രമം

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ . പ്രതിയെ പിടികൂടാൻ പോയ പൊലീസിന് നേരെ അക്രമം. അജാനൂർ ഇഖ്ബാൽ ജംഗ്ഷനിൽ നിന്നും യുവാവിനെ കാറിയ കയറ്റി കൊണ്ട് പോയി നഗ്ന ഫോട്ടോ എടുത്ത കേസിലെ പ്രതി ഉപ്പള മണിമുണ്ടയിലെ സു
ഹൈൽ എന്ന ഉത്തു 30 ആണ് അറസ്റ്റിൽ ആയത്. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൊളവയൽ സ്വദേശി ഷഹദിനെ കഴിഞ്ഞ മാർച്ച് 4 ന് തട്ടിക്കൊണ്ട് പോയ കേസിലെ പ്രധാനിയാണ്. ഈ കേസിൽ
   അന്വേഷണ ഉദ്യോഗസ്ഥനായ  ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ ജിജേഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗമായ എസ്.ഐ അബൂബക്കർ, എ.എസ് .ഐ
 ഷാജു, പൊലീസ് ഉദ്യോഗസ്ഥരായ തോമസ്,  നികേഷ്,  ഷജീഷ് എന്നിവരും ചേർന്ന്  സുഹൈൽ താമസിക്കുന്ന  ഉപ്പള മണിമുണ്ടയിലുള്ള വീട്ടിൽ എത്തിയ പോഴാണ് ആക്രമണമുണ്ടായത്. പ്രതി വീടിന്റെ പിറക് വശം  വാതിൽ തുറന്ന്  ഓടി 100 മീറ്ററോളം സ്ക്വാഡ് അംഗങ്ങൾ  പിറകെ  ഓടി  പിടികൂടാൻ ശ്രമിക്കവെ   സുഹൈലും സുഹൈലിന്റെ ബന്ധുക്കളായ രണ്ട് സ്ത്രീകളും
അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരും ചേർന്ന് പ്രതിരോധിക്കുകയും  സുഹൈൽ ഇരുമ്പു വടി കൊണ്ട്  പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസുദ്യോഗസ്ഥരായ നികേഷ്, തോമസ്, ഷജീഷ്  എന്നിവർക്ക് പരിക്ക് പറ്റി. എസ്. ഐ അബൂബക്കറിന്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ്  സുഹൈൽ, മാതാവ് കണ്ടാലറിയാവുന്ന മറ്റു 3 പേർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ  ചെയ്തിട്ടുണ്ട്.
Reactions

Post a Comment

0 Comments