Ticker

6/recent/ticker-posts

സി.പി.എം ഓഫീസിന് നേരെ കല്ലേറ്, കേസെടുത്ത് പൊലീസ്

കാഞ്ഞങ്ങാട്: സി.പി.എം ഓഫീസിന് നേരെ കല്ലേറ്.മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുക്കൂട് കുന്നത്ത് കടവിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയാണ് കല്ലേറുണ്ടായത്. ജനൽ ഗ്ലാസ് തകർന്നു വാതിലിനും നെയിംബോർഡിനും കേട് പാടുണ്ടായി. കൊടി മരം നശിപ്പിച്ചു. 30000 രൂപയുടെ നഷ്ടം സംഭവിച്ചു. പരാതിയിൽ ബദറുദ്ദീൻ, ഫൈസൽ, ഷെഫിഖ്, നജീദ്, സി നാൻ, മിസ്ഹാബ്, റഷീദ് മറ്റ് കണ്ടാലറിയാവുന്ന 3 പേർക്കെതിരെയും ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ടി. കെ. കൊട്ടൻ്റെ പരാതിയിലാണ് കേസ് . ഇന്നലെ രാത്രിയാണ് സംഭവം.

Reactions

Post a Comment

0 Comments