Ticker

6/recent/ticker-posts

കടലില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ജീവനക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്:കടലില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തിൽ പെട്ട ബോട്ടിലെ ജീവനക്കാര്‍ ചെറിയ പരിക്കുകളോടെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇടിച്ച ബോട്ട് നിര്‍ത്താതെ പോയി. മത്സ്യ ബന്ധത്തിന് ശേഷം ഗുജറാത്ത് ഭാഗത്ത് നിന്ന് തമിഴ് നാട്ടിലേക്ക് ഓടിച്ചു പോകുകയായിരുന്ന ബോട്ടിലേക്ക് മഞ്ചേശ്വരം ഹാര്‍ബ
റില്‍ നിന്ന്  ഏട്ട് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് ഓടിച്ചു വന്ന ബോട്ടാണ് ഇടിച്ചത്. 
പിന്നീട് ടഗ്ഗ് ബോട്ട് നിർത്താതെ മംഗളൂരു ഭാഗത്തേക്ക് ഓടിച്ചു പോയി. കുമ്പള തീരദേശ പൊലീസില്‍ നല്‍കിയ പരാതിയില്‍ നിർത്താതെ പോയ ബോട്ടിനെതിരെ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു .  ബോട്ടിനെ കണ്ടെത്താന്‍ വേണ്ടി  തീരദേശത്ത്  പൊലീസ് അന്വേഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments