മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. റോഡിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചെറുവത്തൂർ തുരുത്തി തവാം കണ്ടം കെ. നിഖിൽ 32 ആണ് മരിച്ചത്. കൊവ്വലിലുള്ള ബന്ധ്യവീട്ടിൽ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകവെ ഇന്ന് ഉച്ചക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments