കാഞ്ഞങ്ങാട്: ഇന്ന്പുലർച്ചെ
ടാപ്പിംഗിനിടെ തൊഴിലാളിയെ കാട്ടു പന്നി ആക്രമിച്ചു. അക്രമകാരിയായ
കാട്ട് പന്നിയെ വെടിവച്ച് കൊന്നു. കാലിനും കൈക്കും കുത്തേറ്റ് സാരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്നിയെ എമ്പാനൽ ഷൂട്ടർമാരുടെ സഹായത്തോടെയാണ് വെടിവെച്ചുകൊന്നത്.
പനത്തടി അടുക്കത്താണ് ടാപ്പിംഗ് തൊഴിലാളിയെ പന്നി കുത്തിയത്. അടുക്കത്തെ
സജിത്ത് എന്ന തൊഴിലാളിക്കാണ് തുടയിലും കയ്യിലും കുത്തേറ്റത് പുലർച്ചെ ടാപ്പിംഗ് ചെയുന്നതിനിടെയാണ് പന്നി ആക്രമിച്ചത്. സംഭവ സ്ഥലം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
0 Comments