കാഞ്ഞങ്ങാട്:കാറും സ്കൂട്ടറുംകൂട്ടിയിടിച്ച്ദമ്പതികൾക്ക് പരിക്ക്. യുവതിക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിക്കോലിലെ സൗമ്യ രാഘവൻ 37, മധുസൂദനൻ 45 എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ ബന്തടുക്ക പൊയിനാച്ചി റോഡിലാണ് അപകടം. മധുസൂദനൻ ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇരുവരും റോഡിൽ തെറിച്ച് വീഴുകയായിരുന്നു. കാർ ഡ്രൈവർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
0 Comments