വെളളൂടയിൽ പുലിയിറങ്ങി പശുവിനെ കൊന്നു. പശുവിനെ കൊന്ന് തിന്ന് അവശിഷ്ടങ്ങൾ കുറ്റിക്കാട്ടിൽ കണ്ടെത്തി. ഇവിടെയുളള പശു ഫാമിൽ നിന്നുമാണ്പശുക്കുട്ടിയെ പുലി പിടിച്ചു കൊണ്ട് പോയത്. 40 ഓളം പശുക്കൾ ഫാമിൽ ഉണ്ടായിരുന്നു. ജഡത്തിൻ്റെ കാലും കുടൽ ഭാഗങ്ങൾ കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു. സുരേഷ് നമ്പ്യാരുടെതാണ് ഫാം. രാവിലെയാണ് പുലി പിടിച്ച വിവരം അറിയുന്നത്. പുലിമുടെ കാൽ പാടുകളും മതിൽ ചാടിക്കടന്നതിൻ്റെ വ്യക്തമായ അടയാളങ്ങൾ ഉണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. നേരത്തെ തന്നെ പുലി സാന്നിധ്യമുള്ള പ്രദേശമാണ് വെള്ളൂട .
0 Comments