എഴുതി തള്ളി. കേസ് റദ്ദാക്കുന്നതിന് കോടതിക്ക് റിപ്പോർട്ട് നൽകി.
പതിനേഴുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ 36കാരിക്കെതിരെ ഹോസ്ദുർഗ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്‍റെ പരാതിയിലായിരുന്നു കേസ്.
ഹോസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് രാജപുരം പൊലീസിന് കൈമാറി. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണന്ന മൊഴിയെ തുടർന്നായിരുന്നു കേസ് കൈമാറിയത്.
കാഞ്ഞങ്ങാട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പതിനേഴുകാരൻ. ഈ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36കാരിയുടെ പീഡനത്തിന് ഇരയായതായി 17 കാരൻ പൊലീസിനോട് പറഞ്ഞത്.
പൊലീസ് നടത്തിയ വിശദ അന്വേഷണത്തിൽ 17 കാരൻ്റെ മൊഴിയിൽ പൊരുത്തക്കേട് കണ്ടെത്തി. പീഡനം നടന്നെന്ന് പറയുന്ന ദിവസത്തിലും സമയത്തിലുമുൾപെടെ പൊലീസ് പൊരുത്തക്കേട് മനസിലാക്കി .
തുടർന്ന് 17 കാരനിൽ നിന്നും പൊലീസ് വീണ്ടും മൊഴിയെടുത്തു. തനിക്കെതിരായ പീഡന കേസിൽ നിന്നും രക്ഷപെടാമെന്ന് കരുതിയുവതിക്കെതിരെ പരാതി പറഞ്ഞതാണെന്ന് 17 കാരൻ പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.
0 Comments