Ticker

6/recent/ticker-posts

ഇരിയയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചു, യുവാവിൻ്റെ നില ഗുരുതരം

കാഞ്ഞങ്ങാട്:ഇരിയയിൽ ബസ്സും  സ്കൂട്ടറും കൂട്ടിയിടിച്ച്  യുവാവിന് ഗുരുതരം.ഇരിയ ബംഗ്ലാവ് സ്റ്റോപ്പിനും ടൗണിനും ഇടയിലുള്ള പള്ളിക്ക് മുൻവശത്തെ വളവിലാണ് അപകടം.സ്കൂട്ടറി യാത്ര ചെയ്യുകയായിരുന്ന ഇരിയാ മണ്ടേങ്ങാനത്തെ ഫാറൂഖി 32നാണ് പരിക്ക്.കാഞ്ഞങ്ങാട് നിന്ന് പണത്തൂരിലേക്ക് പോവുകയായിരുന്ന അഞ്ജലി ബസ്സുമായാണ് കൂട്ടിയിടിച്ചത്.ഫാറൂഖിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്. ബസിന് മുന്നിലേക്ക് ഇടിച്ച് കയറിയ നിലയിലാണ് സ്കൂട്ടർ.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.മൊബൈൽ ഫോൺ ടെക്നീഷ്യൻ ആണ് ഫാറൂഖ്.
Reactions

Post a Comment

0 Comments