കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ 18 വയസുകാരിയെ കാണാതായതായി. രാത്രിയോടെ യുവാവിനൊപ്പം കണ്ടെത്തി.
ഇന്നലെ വൈകീട്ട് 3 മണിയോടെ വീട്ടിൽ നിന്നും പോയ യുവതി തിരിച്ചെത്തിയില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിനിടെയാണ് കണ്ടെത്തൽ.
ബേക്കൽ കോട്ടിക്കുളം മലാംകുന്നിൽ താമസിക്കുന്ന മുംബൈ സ്വദേശിനിയെയാണ് കണ്ടെത്തിയത്. പൊലീസ് യുവതിയെ കോടതിയിൽ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു.
0 Comments