വ്യാപകമായി പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഒറ്റ ദിവസം
13 പേർ പൊലീസ് പിടിയിൽ. ആയിരകണക്കിന് പുകയില പാക്കറ്റുകൾ പൊലീസ് പിടികൂടി.
മഡിയനിൽ നിന്നും 266 പാക്കറ്റ് പുകയിലയുമായി
എം. അഷറഫിനെ 48 പിടികൂടി ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഉപ്പളയിൽ നിന്നും 1008 പാക്കറ്റ് പുകയിലയുമായി ഉത്തർ പ്രദേശ് സ്വദേശി സർഗേഷിനെ 29 മഞ്ചേശ്വരം പൊലീസ് പിടികൂടി. ഉളിയത്തടുക്കയിൽ നിന്നും 2258 പാക്കറ്റ് ലഹരിയുമായി ഉളിയത്തടുക്കയിലെ ഇബ്രാഹീമിനെ 49 വിദ്യാനഗർ പൊലീസ് കേസെടുത്തു .
ചെർക്കളയിൽ നിന്നും 935 പാക്കറ്റുകളുമായി എടനീരിലെ ഹക്കീമിനെ 32 വിദ്യാനഗർ പൊലീസ് പിടികൂടി.ബേക്കൽ കുന്നിൽ നിന്നും 950 പാക്കറ്റുകളുമായി ഉത്തർ പ്രദേശ് സ്വദേശി സുനിൽ ചൗഹാനെ 28 ബേക്കൽ പൊലീസ് പിടികൂടി. നെല്ലിക്കട്ടയിൽ നിന്നും 213 പാക്കറ്റ് പുകയിലയുമായി നീർച്ചാലിലെ ഇർഷാദിനെ 32 ബേഡഡുക്ക പൊലീസ് പിടികൂടി. ബന്തടുക്കയിൽ നിന്നും 13 പാക്കറ്റുകളുമായി ഷാഫിയെ 40 ബേഡകം പൊലീസ് പിടികൂടി. മേൽപ്പറമ്പിൽ നിന്നും 250 പാക്കറ്റുകളുമായി ഉത്തർ പ്രദേശ് സ്വദേശി സ്വരാജ് സോങ്കാറിനെ 30 മേൽപ്പറമ്പ പൊലീസ് പിടികൂടി. പാണത്തൂരിൽ നിന്നും 13 പാക്കറ്റുകളുമായി നാരായണനെ 53 രാജപുരം പൊലീസ് പിടികൂടി. കുബന്നൂരിൽ നിന്നും 368 പാക്കറ്റുകളുമായി ഏച്ചിലംകോട്ടിലെ ശങ്കപ്പ ഷെട്ടി 70 യെ കുമ്പള പൊലീസ് പിടികൂടി. കളനാട് നിന്നും 440 പാക്കറ്റ് പുകയിലയുമായി കളനാട്ടെ രാജുവിനെ 35 ബേക്കൽ പൊലീസ് പിടികൂടി.
0 Comments