Ticker

6/recent/ticker-posts

നീലേശ്വരത്ത് കാറിൽ കൊണ്ട് വന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:നീലേശ്വരത്ത് കാറിൽ കൊണ്ട് വന്ന
.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാർക്കറ്റ് ജംഗ്ഷനിൽ നിന്നും രാത്രി 9.40 മണിയോടെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂർ ചേലോറ കാപ്പാട് കെ.പി. ഷാനിഷ് 35 ആണ് അറസ്റ്റിലായത്. കാറും 1.8 ഗ്രാം എം.ഡി . എം . എയും കസ്റ്റഡിയിലെടുത്തു. പിന്നോട്ടെടുത്ത് കാറുമായി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇൻസ്പെക്ടർ കെ . മുരളീധരന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ
എസ് .ഐ കെ. അജിതയുടെ നേതൃത്വത്തിൽ ആണ് പിടികൂടിയത്. എ. എസ്. ഐ രമേശൻ , മറ്റ് ഉ
ദ്യോഗസ്ഥരായ സന്തോഷ്, സുജിത്ത് , ദിലീഷ് കുമാർ പള്ളികൈ,  കെ.സുരേന്ദ്രൻ ,
അഭിലാഷ് എന്നിവരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു.
Reactions

Post a Comment

0 Comments