കാസർകോട്:മറിഞ്ഞ കാറിൽ നിന്നും 
വൻ മദ്യ ശേഖരം 
കണ്ടെത്തി. കാർ അപകടത്തിൽപെട്ട് കിടക്കുന്നതായി കണ്ട് സ്ഥലത്തെത്തിയ പൊലീസ് കാർ പരിശോധിച്ചതിലാണ് കർണാടക മദ്യം കണ്ടെത്തിയത്. ഉപ്പള സവീസ് റോഡിൽ നിർമ്മാണം നടക്കുന്ന കുഴിയിൽ വീണ കാറിൽ നിന്നുമാണ് മഞ്ചേശ്വരം പൊലീസ് മദ്യം പിടിച്ചത്. 180മില്ലിയുടെ 1483 പാക്കറ്റ് മദ്യവും 90 മില്ലിയുടെ 763 പാക്കറ്റ് മദ്യവും കാറിൽ നിന്നും കണ്ടെടുത്തു. മദ്യം കടത്തി കൊണ്ട് വരുന്നതിനിടെ കാർ അപകടത്തിൽപെട്ടതായാണ് കരുതുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.