Ticker

6/recent/ticker-posts

ചിത്താരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:ചിത്താരിയിൽ കാറും
 ബൈക്കും കൂട്ടിയിടിച്ചു 
മൂന്ന് പേർക്ക് പരിക്കേറ്റു. സെൻട്രൽ ചിത്താരി പള്ളിക്ക് സമീപം ഇന്നലെ രാത്രിയിലായിരുന്നു അപകടം . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൻ്റെ സൈഡിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് നിന്നും ബേക്കലിലേക്ക് പോവുകയായിരുന്നു ബൈക്ക് . ചിത്താരി പള്ളിയിൽ നിന്നും മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച കാർ റോഡിലേക്ക് കയറുന്നതിനിടെ കാറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരായ ചിത്താരിയിലെ ഷഹസാദ്  20 ,മഷൂദ്  27 , ബൈക്ക് യാത്രക്കാരൻ ബേക്കൽ ഹദ്ദാദ് നഗറിലെ സുലൈമാൻ 25 എന്നിവർക്കാണ് പരിക്ക്. കാഞ്ഞങ്ങാട് കടയിൽ നിന്നും ജോലികഴിഞ്ഞ് പോവുകയായിരുന്നു.
Reactions

Post a Comment

0 Comments