കാഞ്ഞങ്ങാട്:കെ.എസ്.ആർ.ടി.സി ബസ് കടന്ന് പോയതിന് പിന്നാലെ ദേശീയ പാതയുടെ സർവീസ് റോഡ് ഇടിഞ്ഞു താണു. തല നാരിഴക്ക് വലിയ അപകടം ഒഴിവായി.
ദേശീയപാതയിൽ പെരിയ ടൗണിനടുത്ത് ആണ് സംഭവം. കാഞ്ഞങ്ങാട് നിന്നും കാസർകോട്ടേക്ക് ഇന്ന് രാവിലെ ഇത് വഴി ബസ് പോയതിന് പിന്നാലെ റോഡ് ഇടിഞ്ഞു താണ് വലിയ ഗർത്തമായത്.
സർവീസ് റോഡുകളിൽ അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണമാണ് റോഡ് തകരാനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
പ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും രംഗത്തെത്തി. തകർന്ന
സർവീസ് റൂട്ടിലെ ഗതാഗതം നിലച്ചു.
അശാസ്ത്രീയമായി തട്ടിക്കൂട്ട് ഡ്രൈനേജ് നിർമ്മാണം നടത്താൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു. പ്രതിഷേധ മറിയിച്ച് മുദ്രാവാക്യം വിളിച്ചു. കിഴക്ക് ഭാഗത്തെ സർവീസ് റോഡിലൂടെ ഇരുവശത്തെക്കും വാഹനങ്ങൾ പോകുന്നു. ഇത് ഗതാഗതതടസമുണ്ടാക്കുന്നുണ്ട്.
0 Comments