Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, കാസർകോട് ആർ.ടി.ഒ ഓഫീസുകളിൽ വിജിലൻസ് റെയിഡ്, രേഖകളും പൂച്ചെട്ടികൾക്കിടയിൽ ഒളിപ്പിച്ച പണവും കണ്ടെത്തി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, കാസർകോട് ആർ.ടി.ഒ ഓഫീസുകളിൽ വിജിലൻസ് റെയിഡ്. രേഖകളും ആർ.ടി.ഒ ഓഫീസ് വരാന്തയിലെ
 പൂച്ചെട്ടികൾക്കിടയിൽ ഒളിപ്പിച്ച പണവും കണ്ടെത്തി. കാസർകോട് വിജിലൻസ്  വിജിലൻസ് ഡി വൈ എസ് പി വി. ഉണ്ണികൃഷ്ണനും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ ആണ് പണവും ക്രമക്കെടുകളും കണ്ടെത്തിയത്. കാസർകോട് ആർ.ടി.ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് വരാന്തയിൽ ചെടിച്ചട്ടിയിൽ സൂക്ഷിച്ച നിലയിൽ 17150 രൂപ കണ്ടെടുത്തു. ഉച്ചക്ക് ശേഷവും ഓഫീസുകളിൽ ഏജന്റുമാരുടെ സാന്നിധ്യം സംശയമുളവാക്കുന്നതായി. കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് സ്റ്റാഫിന്റെ കൈയ്യിൽ നിന്നും വാഹന സംബന്ധമായ അപേക്ഷകൾ, രേഖകൾ,  ഏജന്റുമാർ നൽകേണ്ട 24 ഓളം സമ്മത പത്രങ്ങൾ  എന്നിവ കണ്ടെടുത്തു. ജില്ലയിലെ ആർ.ടി.ഒ ഓഫീസുകൾ കേന്ദ്രീകരിച്ചു വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും പൊതുജനങ്ങളുടെ പരാതി പരിഗണിക്കാതെ ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകൾ തീർപ്പാക്കുന്നതായുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.    ഡി വൈ എസ് പി ഉണ്ണികൃഷ്ണൻ കാസർകോടും, ഇൻപെക്ടർ നാരായണൻ കാഞ്ഞങ്ങാടും കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ സുനിൽ കുമാർ വെള്ളരിക്കുണ്ടും പരിശോധനക്ക് നേതൃത്വം നൽകി.
Reactions

Post a Comment

0 Comments