പെൺകുട്ടിയെ ഹോംസ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചു. പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ
അറസ്റ്റ് ചെയ്തു. 24 കാരനായ പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോം സ്റ്റേയിലെത്തിച്ചാണ് അർജുൻ എന്ന പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ മെയ് മാസമായിരുന്നു പീഡനം. സ്കൂളിൽ നടന്ന കൗൺസിലിഗിലാണ് പെൺകുട്ടി വിവരം പറഞ്ഞത്. തുടർന്ന് അമ്പലത്തറ പൊലീസ് കേസ് എടുത്തു. പീഡനം നടന്നത് രാജപുരം സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് രാജപുരത്തേക്ക് കൈമാറുകയായിരുന്നു.
0 Comments