Ticker

6/recent/ticker-posts

യുവാവ് മരിച്ചു,ഇടിച്ചിട്ട വാഹനം നിർത്താതെ പോയി

കാഞ്ഞങ്ങാട്: വാഹനാപകടത്തിൽ
യുവാവ് മരിച്ചു. യുവാവിനെ
ഇടിച്ചിട്ട 
വാഹനം നിർത്താതെ 
പോയി . ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ രാത്രി 8 ന് ബേക്കൽ ജംഗ്ഷനിലാണ് അപകടം. ബേക്കൽ ഭാഗത്ത് ജോലി ചെയ്യുന്ന ഉത്തർ പ്രദേശ് കാനോജ് ചിബ്രമൌ രാം വിലാസിൻ്റെ മകൻ സ്വദേശ് കുമാർ 36 ആണ് മരിച്ചത്. പരിക്ക് പറ്റി റോഡിൽ കിടന്ന യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ബേക്കൽ പൊലീസ് കേസെടുത്ത് രക്ഷപെട്ട വാഹനം കണ്ടെത്താൻ സി.സി.ടി.വി ക്യാമറകൾ ഉൾപെടെ പരിശോധിക്കുന്നു.
Reactions

Post a Comment

0 Comments