കാഞ്ഞങ്ങാട്:ദേശീയപാതയിലെ നീലേശ്വരം മാർക്കറ്റ് ജംക്ഷനിൽ പുഴക്ക് കുറുകെയുള്ള പഴയ പാലത്തിന്റെ ഭാര പരിശോധനക്കായി ഐഐടി ക്യൂബ് സംഘം എത്തുന്നതിനാൽ ജൂൺ 9, 10 തീയതികളിൽ രാത്രി 10 മണി മുതൽ പുലർച്ചെ 6 മണി വരെ പാലം ബ്ലോക്ക് ചെയ്തു വാഹനങ്ങൾ വഴി തിരിച്ച് വിടും. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മാർക്കറ്റ് ജംക്ഷൻ, ഓർച്ച പാലം, കടിഞ്ഞിമൂല, കണിച്ചിറ, തോട്ടം ജംക്ഷൻ വഴി പോകേണ്ടതാണ്. നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാവുങ്കാൽ, കല്യാൺ റോഡ്, അമ്പലത്തുകര, ആലിൻകീഴിൽ, കോൺവന്റ് ജംക്ഷൻ വഴിയും പോകേണ്ടതാണ് എന്ന് അധികൃതർ അറിയിച്ചു. വലിയ വാഹനങ്ങൾ പോകാൻ അനുവദിക്കുന്നതല്ല.
0 Comments