അടിച്ച് തകർത്തു. ഇന്ന് പുലർച്ചെ 12.50 നാണ് അക്രമം. സംഭവവുമായി ബന്ധപെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുവത്തൂരിലാണ് സംഭവം. ഫ്ലൈ ഓവറിൻ്റെ ജോലി നടക്കുന്ന സ്ഥലത്താണ് സംഭവം. മംഗലാപുരം ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മാഹി മഞ്ചക്കലിലെ അനഖ്എസ് ബാനുവിൻ്റെ കാറാണ് തകർത്തത്. ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയായിരുന്നു. പിന്നാലെ ഇത് വഴി വന്ന മറ്റൊരു കാറും നിർത്തിയിട്ടിരുന്ന ആംബുലൻസും അടിച്ച് തകർത്തു. വിവരമറിഞ്ഞെത്തിയ ചന്തേര പൊലീസിൻ്റെ ജീപ്പും അടിച്ച് തകർത്തു. പാലക്കാട് മണ്ണാർക്കാട് സ്വദേശി മെഴുകും പാറ പി. അൻഷാദാണ് 40 കസ്റ്റഡിയിലുള്ളത്. പ്രതിക്കെതിരെ നരഹത്യ ശ്രമം ഉൾപെടെ കുറ്റം ചുമത്തി ചന്തേര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
0 Comments