കാഞ്ഞങ്ങാട്:സ്കൂളിന് മുന്നിൽ സ്ഥാപിച്ച എസ്. എഫ്. ഐയുടെ ബാനർ പൊലീസ് അഴിച്ചു മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസിനെതിരെ പ്രകടനം നടത്തിയ പഞ്ചായത്ത് പ്രസിഡൻ്റിനും 42 സി.പി.എം, എസ്. എഫ്. ഐ പ്രവർത്തകർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. ഇരിയ സ്കൂളിന് മുൻവശം ഗേറ്റിനടുത്ത് കെട്ടിയ എസ്.എഫ്.ഐയുടെ 
ബാനറാണ് അമ്പലത്തറ പൊലീസ് അഴിച്ചു മാറ്റിയത്. സംഘർഷമുണ്ടാകുമെന്ന് പ്രധാന അധ്യാപകൻ അറിയിച്ചതിനെ തുടർന്ന് ബാനർ മാറ്റിയതാണെന്ന് പൊലീസ് പറയുന്നു. പിന്നാലെ എത്തിയ സി.പി.എം, എസ്. എഫ്. ഐ പ്രവർത്തകർ ഇരിയ ടൗണിൽ നിന്നും സ്കൂൾ പരിസരത്തേക്ക് പ്രകടനം നടത്തി. പുല്ലർ പെരിയ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. സബിത , ജ്യോതി ബസു , അനുപ് , അനുരാഗ് , മഞ്ജുഷ, ജ്യോതിഷ്, നാരായണൻ, കൃഷ്ണൻ, കെ.പി. ശശി, അനീഷ് ,സുനിത, വിനീത് ഉൾപെടെ ഉള്ള വർക്കെതിരെയാണ് കേസെടുത്തത്.