Ticker

6/recent/ticker-posts

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സംഘം യുവാവിൻ്റെ നാലര ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട്: സോഷ്യൽ മീഡിയ വഴിപരിചയപ്പെട്ട സംഘം യുവാവിൻ്റെ നാലര ലക്ഷം രൂപയോളം തട്ടിയെടുത്തു. യുവാവിൻ്റെ പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒടയംചാൽ കോടോത്തെ ആൽബിൻ മാത്യു മാളിയേക്കലിനാണ് 32 പണം നഷ്ടപെട്ടത്. മുംബൈ സ്വദേശികളായ അനീഷ് മാത്യു, അരോഹി രജപുത്ര എന്നിവർക്കെതിരെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയ വഴി പരിചയപെട്ട പ്രതികൾ കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് 441590 രൂപ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ വർഷം നവംബറിലായിരുന്നു പണം നിക്ഷേപമായി നൽകിയത്.
Reactions

Post a Comment

0 Comments