അന്യ സംസ്ഥാന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
June 02, 2026
കാഞ്ഞങ്ങാട്:അന്യ സംസ്ഥാന
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ചെറുവത്തൂരിന് സമീപം താമസിക്കുന്ന 11 വയസുകാരിക്ക് നേരെയാണ്
പീഡന ശ്രമമുണ്ടായത്. ഇന്നലെ വൈകീട്ടാണ് സംഭവം. ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന സാജു 45 വിനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.
0 Comments