കാഞ്ഞങ്ങാട്:നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ വിൽപന നടത്താൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അജാനൂർ കടപ്പുറം കൊളവയൽ
സ്വദേശി സായന്ത് 28, കാസർകോട് അടുക്കത്ത് ബയൽ സ്വദേശി പി. ലാലു 43എന്നിവരെയാണ് കുമ്പള പൊലീസ് പിടികൂടിയത്.
കുമ്പള ജുമാ മസ്ജിദിന് സമീപമുള്ള സർവീസ് റോഡിൽ വെച്ചാണ് പ്രതികൾ വലയിലാകുന്നത്. 'ഓപ്പറേഷൻ തൂഫാൻ' ഭാഗമായി നടത്തിയ പരിശോധനയിൽ, സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വിൽപനക്കും
ഉപയോഗിക്കാനായും സൂക്ഷിച്ച 0.260 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്.
കുമ്പള സബ് ഇൻസ്പെക്ടർ ഷമീലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്നും കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്തു.
0 Comments