Ticker

6/recent/ticker-posts

യുവാവ് ഉറക്കത്തിൽ മരിച്ചു

നീലേശ്വരം: യുവാവ് ഉറക്കത്തിൽ മരിച്ചു. ഇന്നലെ  ജോലികഴിഞ്ഞെത്തി രാത്രി 9 മണിയോടെ ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ 8 മണിക്ക് അനക്കമില്ലാത്തത് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു
ചോയ്യംങ്കോട് കൂവാറ്റി  പറയങ്ങാട്ടെ എം ബാബു 49 ആണ് മരിച്ചത്. മൃതദേഹം ജില്ലാശുപത്രിയിൽ. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു . തേപ്പ് തൊഴിലാളിയായിരുന്നു.
പരേതരായ രാമൻ - നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ ലതിക ബളാൽ (കേരള ബാങ്ക് മാലക്കല്ല് ബ്രാഞ്ചിലെ താൽക്കാലിക ജീവനക്കാരിയാണ് ).മക്കൾ: സനൽ ബാബു ( ഡിഗ്രി വിദ്യാർഥി രാജപുരം സെൻ്റ് പയസ് കോളേജ് ),സ്വാതിക ബാബു (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ബളാൽ സ്കൂൾ).സഹോദരി: ചന്ദ്രമതി .
Reactions

Post a Comment

0 Comments