കാസർകോട്:റോഡ് മുറിച്ച് കടക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. വൈകീട്ട് 4 മണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലര വയസുള്ള കുട്ടിയെ ഉൾപ്പെടെയാണ് കാറിടിച്ചത്.
മുള്ളേരിയ റോഡ് ജംഗ്ഷനിലാണ് അപകടം.
മുള്ളേരിയ വിവേകാനന്ദനഗറിലെ പ്രവീണിൻ്റെ മകൻ നാലര വയസുള്ള ശ്രീയാൻ, കൃഷ്ണയുടെ മകൾ 17 എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവറുടെ പേരിൽ ആദൂർ പൊലീസ് കേസെടുത്തു.
0 Comments