Ticker

6/recent/ticker-posts

മുഖ്യമന്ത്രിയുടെ നഗ്ന വീഡിയോ നിർമ്മിച്ചു രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:മുഖ്യമന്ത്രി വി. ഡി . സതീശൻ്റെ നഗ്ന 
വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചു. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ്  കേസെടുത്തു. ക്രിത്രിമമായി നിർമ്മിച്ച മുഖ്യമന്ത്രിയുടെ അർദ്ധ നഗ്നാ വസ്ഥയിലുള്ള ഫോട്ടോ വാട്സാപ്പ് ഗ്രൂപിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. 
ഈസ്റ്റ് എളേരി എന്ന വാട്സാപ്പ് ഗ്രൂപിൽ പ്രസ്തുത ഫോട്ടോ പോസ്റ്റ് ചെയ്തെന്ന കോൺഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡൻ്റ് കെ.എ. ജോർജിൻ്റെ പരാതിയിൽ ഷാജഹാൻ,സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ 30നായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത് . സമൂഹത്തിൽ കലാപം ഉണ്ടാക്കണമെയെന്ന ഉദ്ദേശത്തോടെ ചിത്രം പോസ്റ്റ് ചെയ്തെന്ന് പരാതിയിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് അപമാനകരവും പ്രകോപനകരമായ രീതിയിൽ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments