Ticker

6/recent/ticker-posts

ഇലക്ട്രിക് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട്:ലോറിയും ഇലക്ട്രിക് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന
ഓട്ടോ ഡ്രൈവർ മരിച്ചു. കാഞ്ഞങ്ങാട്
ബല്ലാകടപ്പുറം സ്വദേശി 
സി എച്ച് മുഹമ്മദ്കുഞ്ഞി 62യാണ് ഇന്ന് രാവിലെ ആശുപത്രിയിൽ മരിച്ചത്.
 പുല്ലൂർ ദേശീയപാതയിൽ കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. മുഹമ്മദ് കുഞ്ഞി ഓടിച്ച ഓട്ടോയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് എതിരെ വന്ന മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ഭാര്യ : ബൻസീറ .
മക്കൾ :നിഷാന ,നസ്റീന,നിതാ
സിഹാൽ .
മരുമക്കൾ:
സാദിഖ്,അഫ്സൽ.
Reactions

Post a Comment

0 Comments