ചികിൽസ പിഴവ് മൂലമെന്ന്
ആരോപിച്ച് ഡി.വൈ.എഫ്.ഐ ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. മാർച്ച് നടത്തിയ
100 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെശസ്ത്രക്രിയക്ക് വിധേയനായ ബേഡകം തലേക്കുന്നിലെ ഒമ്പതു വയസുകാരൻ മുഹമ്മദ് ഇയാസ് മരിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റകാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പ്രകടനം പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്തുനിന്ന് ആരംഭിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എം. വി. രതീഷ് അധ്യക്ഷനായി.ജില്ലാ ട്രഷറർ കെ. ആർ. അനിഷേധ്യ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ നാസറുദ്ദീൻ മലങ്കര, കെ മഹേഷ്, ജോയിൻ്റ് സെക്രട്ടറിമാരായ സാദിഖ് ചെറുഗോളി, വി ഗിനീഷ്, സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് സുഭാഷ് പാടി സ്വാഗതം പറഞ്ഞു.
0 Comments